മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ സെന്റ് മേരീസ് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ജേക്കബൈറ്റ് സിറിയൻ വെക്കേഷൺ ബൈബിൾ സ്‌കൂൾ നടത്തുന്ന അവധിക്കാല ബൈബിൾ ക്ലാസിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ മേഖലാ മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മോർ അന്തിമോസ് നിർവഹിച്ചു. വികാരി ഫാ. ജോബി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. തോമസ് വെള്ളാംകണ്ടത്തിൽ, എം.ജെ.എസ്.എസ്.എ സെക്രട്ടറി റോയി തോമസ്, സഭാ അൽമായ ട്രസ്റ്റി കമാൻഡർ സി.കെ. ഷാജി, ഡയറക്ടർ എൻ.സി. പൗലോസ്, ട്രസ്റ്റിമാരായ എബി പോൾ, ഐസൺ സി. വർഗീസ്, ഇൻസ്‌പെക്ടർ പോൾ സി. വർഗീസ്, സുജിത് പൗലോസ്, ഷിബു തോമസ്, സമ്മി സോണി എന്നിവർ പ്രസംഗിച്ചു.