പറവൂർ : പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ 24-ാമത് പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ നടന്നു. ഗുരുപൂജ, ഹോമം, അർച്ചന, പ്രാർത്ഥന എന്നിവയ്ക്കു ശേഷം ആശ്രമം ഹാളിൽ വി.എസ്.പി.എം ട്രസ്റ്റ് സ്ഥാപക പ്രസിഡന്റായിരുന്ന മല്ലിക വാസവന്റെ ഫോട്ടോ അനാവരണം മാല്യങ്കര എസ്.എൻ.എം കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പി.എം. സുരേഷ് നിർവഹിച്ചു. സ്വാമിനി കൃഷ്ണമയി രാധാദേവി, സ്വാമിനി ആത്മപ്രിയ മാത, അഡ്വ. എം.ബി. നാണുതമ്പി, കൃഷ്ണമണി, കെ.കെ. ഗിരീഷ്, എം.ആർ. ആനന്ദൻ, ടി.എ. അനീഷ്, ടി.കെ. സനകൻ തുടങ്ങിയവർ സംസാരിച്ചു. വസന്തകുമാരി വേണുഗോപാലിന്റെ പ്രഭാഷണവും വൈകിട്ട് ദീപക്കാഴ്ചയും നടന്നു.