gothuruth-sac-camp-
അവധിക്കാല കോച്ചിംഗ് ക്യാമ്പ് ഫാ. ജോൺസൺ റോച്ച ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : ഗോതുരുത്ത് സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബ് സംഘടിപ്പിച്ചിട്ടുള്ള അവധിക്കാല കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. കടൽവാത്തുരുത്ത് ഹോളി ക്രോസ് പള്ളി വികാരി ഫാ. ജോൺസൺ റോച്ച ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.ഒ. ജോപ്പൻ അദ്ധ്യക്ഷത വഹിച്ചു. പരിശീലകരായ ഫിനാൻസി കണ്ണൻ, വി.പി. പ്രസാദ്, സാബു പള്ളിയിൽ, വി.പി. പ്രദീപ്, എം.ഒ. അജി എന്നിവർ സംസാരിച്ചു.