പറവൂർ : മൂത്തകുന്നം തൊഴുത്തുങ്കൽ ഭഗവതി ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിന് പുരുഷോത്തമൻ തന്ത്രിയുടേയും മോഹനൻ ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് രാവിലെ കലശപൂജ, വൈകിട്ട് ദേവികളം, താലം എതിരേൽപ്പ്, നാളെ (ശനി) വൈകിട്ട് യക്ഷിക്കളം, രാത്രി വൺമാൻ ഷോ, മഹോത്സവ ദിനമായ ഏഴിന് രാവിലെ കാഴ്ചശ്രീബലി, ഓട്ടൻതുള്ളൽ, നവകലശാഭിഷേകം, വൈകിട്ട് പകൽപ്പൂരം, രാത്രി സിനിമാ പ്രദർശനം, പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പിനും ഗുരുതിക്കുംശേഷം കൊടിയിറങ്ങും.