shi
ബഹാദൂർ ബൊള്ളാർഡ് പുൾ ടഗ്

കൊച്ചി: ദക്ഷിണ നാവികസേനാ ആസ്ഥാനത്തെ നേവൽ ഷിപ്പ് റിപ്പയർ യാർഡിലേക്കായി (എൻ.എസ്.ആർ.വൈ) പുതിയ 10 ടൺ ബൊള്ളാർഡ് പുൾ ടഗ് എത്തിച്ചു. കപ്പലുകൾ വലിച്ചുകൊണ്ടുപോവാനും സ്ഥാനമാറ്റം ചെയ്യാനുമുള്ള നൗകയാണ് ടഗ്. ബഹദൂർ എന്ന പേരിലുള്ള ടഗ് വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡിലാണ് രൂപകല്പന ചെയ്തതും നിർമിച്ചതും. 10 ടണ്ണാണ് ഇതിന്റെ പുള്ളിംഗ് കപ്പാസിറ്റി. എൻ.എസ്.ആർ.വൈയിലെ പഴയതും പ്രവർത്തനരഹിതവുമായ ടഗുകൾക്ക് പകരം ഇനി അത്യാധുനിക റിമോട്ട് കൺട്രോൾ സംവിധാനമുൾപ്പടെയുള്ള ടഗ് ഉപയോഗിക്കാം. പുതിയ ടഗ് സ്ഥാപിക്കൽ ചടങ്ങിൽ സതേൺ നേവൽ കമാൻഡ് ചീഫ് ഒഫ് സ്റ്റാഫ് റിയർ അഡ്മിറൽ ആർ.ജെ നദ്കർണി അദ്ധ്യക്ഷനായി.