graph

കൊച്ചി: കൃഷി വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കാംകോ 2018-19 സാമ്പത്തിക വർഷം 178 കോടി രൂപയുടെ വിറ്റുവരവ് നേടി. പവർ ടില്ലർ 10,852 എണ്ണവും പവർ റിപ്പർ 3,057 എണ്ണവും വിറ്റഴിച്ചു. മുൻവർഷം 156 കോടി രൂപയായിരുന്നു വിറ്റുവരവ്. 30 വർഷമായി തുടർച്ചയായി ലാഭത്തിലാണ് കാംകോ. വെല്ലുവിളികൾ നിറഞ്ഞതായിരുന്നെങ്കിലും ജീവനക്കാരുടെ കൂട്ടായ പ്രവർത്തന മികവാണ് നേട്ടത്തിന് പിന്നിലെന്ന് ചെയർമാൻ പി. ബാലചന്ദ്രൻ പറഞ്ഞു. 2019-20ൽ 300 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ കെ.പി. ശശികുമാർ പറഞ്ഞു. അങ്കമാലിയിലെ അത്താണി ആസ്ഥാനമായാണ് കാംകോയുടെ പ്രവർത്തനം.