swami
പി.ഡി.പി.സ്ഥാനാർത്ഥി ടി.എ. മുജീബ് റഹ്മാൻ ആലുവ അദ്വൈതാശ്രമത്തിൽ സ്വാമി ശിവസ്വരൂപാനന്ദയെ സന്ദർശിക്കുന്നു.

ആലുവ: ചാലക്കുടി മണ്ഡലം പി.ഡി.പി സ്ഥാനാർത്ഥി ടി.എ. മുജീബ് റഹ്മാൻ ആലുവ അദ്വൈതാശ്രമത്തിലെത്തി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയെ സന്ദർശിച്ചു. പി.ഡി.പി ജില്ലാ സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, വൈസ് പ്രസിഡന്റ് സലാം പട്ടേരി, മണ്ഡലം പ്രസിഡന്റ് ജമാൽ ചെങ്ങമനാട്, സെക്രട്ടറി അൻസാർ മലയൻകാട്, ജലീൽ എടയപ്പുറം, ഇസ്മായിൽ തുരുത്ത് എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ചികിത്സയിൽ കഴിയുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനെ സൺറൈസ് ആശുപത്രിയിലുമെത്തി സന്ദർശിച്ചു. തുടർന്ന് കുഴിവേലിപ്പടി,പുക്കാട്ടുപടി എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥിച്ചു.