പറവൂർ : പറവൂർ ടൗൺ മർച്ചൻ്സ് യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ചക്ക, മാങ്ങാ ഫെസ്റ്റ് തുടങ്ങി. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ടി. ജോണി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ രമേഷ് ഡി.കുറുപ്പ്, ടി.വി. നിഥിൻ, പ്രദീപ് തോപ്പിൽ, എസ്. രാജൻ, ടിന മനീക്, പി.ബി. പ്രമോദ്, എ.എസ്. മനോജ് തുടങ്ങിയവർ സംസാരിച്ചു. പറവൂർ വ്യാപാരഭവനിൽ നടക്കുന്ന ഫെസ്റ്റ് ഒമ്പതിന് സമാപിക്കും.