udf
പിണറായി സർക്കാർ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: മനുഷ്യനിർമ്മിത പ്രളയത്തിന് ഉത്തരവാദിയായ പിണറായി സർക്കാർ രാജിവെയ്ക്കണമെന്നും ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച എൽ.ഡി.എഫ് കൺവീനർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, അബ്ദുൾ സമദ്, ടി.ആർ. തോമസ്, എസ്.എൻ. കമ്മത്ത്, എം.ടി. ജേക്കബ്, ആനന്ദ് ജോർജ്, ജോസി പി. ആൻഡ്രൂസ്, പോളി ഫ്രാൻസിസ്, ലളിത ഗണേശൻ, അജ്മൽ കാമ്പായി, പി.എച്ച്.എം. ത്വൽഹത്ത് എന്നിവർ സംസാരിച്ചു.