sreelakshmi

ആലുവ: തുടർച്ചയായി നാലാം തവണ സിവിൽ സർവീസ് പരീക്ഷയെഴുതിയപ്പോൾ ആർ. ശ്രീലക്ഷ്മി സ്വന്തമാക്കിയത് കേരളത്തിലെ ഒന്നാം റാങ്കുകാരിയെന്ന നേട്ടം.ആലുവ കിഴക്കേ കടുങ്ങല്ലൂർ സഹജ ഗ്രാമത്തിൽ പ്രസന്നയിൽ രാമചന്ദ്രന്റെയും കലാദേവിയുടെയും മകളാണ്.

നേരത്തെ മൂന്ന് വട്ടം പരീക്ഷ എഴുതിയപ്പോഴും അഭിമുഖ പരീക്ഷയിലൊന്നും വിജയിക്കാനായിരുന്നില്ല. എന്നിട്ടും ആത്മവിശ്വാസം കൈവിടാതെ വീണ്ടും ശ്രമി​ച്ച് 29ാം റാങ്കോടെ കേരളത്തിലെ ഒന്നാം റാങ്കുകാരിയായത്. ഇന്നലെ രാത്രി കൂട്ടുകാരിയുടെ വീട്ടിൽ ഇരുന്ന് ഇന്റർനെറ്റിലൂടെയാണ് റാങ്ക് വാർത്ത ശ്രീലക്ഷ്മി അറിഞ്ഞത്. ഉടൻ മാതാപിതാക്കളെ വിവരം അറിയിച്ചു.
ഹൈസ്‌കൂൾ വിദ്യാഭ്യാസം ആലുവ നിർമ്മലയിലും പ്ലസ് ടു കളമശേരി രാജഗിരിയിലുമായിരുന്നു. ഡിഗ്രി ചെന്നൈ സ്റ്റെല്ല മേരി കോളേജിലും പി.ജി ലണ്ടൻ സ്‌കൂൾ ഒഫ് ഇക്കണോമിക്‌സിലും പൂർത്തീകരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരിക്ഷകളിൽ എ പ്ലസ് നേടിയാണ് വിജയിയായത്.മാതാപിതാക്കൾ ആലുവ എസ്.ബി.ടിയിലെ റിട്ട. ഉദ്യോഗസ്ഥരാണ്. ഏക സഹോദരി ഡോ: ആർ.വിദ്യ തിരൂർ മലയാള സർവകലാശാലയിൽ അസി.പ്രൊഫസറാണ്.