election
പിറവം നിയോജകമണ്ഡലത്തിലെ കൂത്താട്ടുകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് ലഭിച്ച സ്വീകരണം.



പിറവം : തിരഞ്ഞെടുപ്പിന്റെ പൊടിപാറുന്ന ആവേശം പിറവം മണ്ഡലത്തിൽ വീണ്ടുമെത്തിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ രണ്ടാം ഘട്ട മണ്ഡലപര്യടനം.
പിറവം മണ്ഡലത്തിലെ പാമ്പാക്കുട പഞ്ചായത്തിലെ നെയ്ത്തുശാലപ്പടിയിൽ ഇന്നലെ രാവിലെ എട്ടു മണിയോടെ മുൻ മന്ത്രിയും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ അനൂപ് ജേക്കബ് പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇരുപതിൽ ഇരുപത് സീറ്റും കേരളത്തിൽ യുഡിഎഫ് ജയിക്കാനുള്ള സാഹചര്യം തന്നെ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ.മാണി എം.പി,എൻ.പി പൗലോസ്, തോമസ് തടത്തിൽ, വിൽസൺ കെ.ജോൺ, വേണു മുളന്തുരുത്തി, രാജു പാണാലിക്കൽ, ജെയിസൺ ജോസഫ്, ജോർജ് ചെമ്പമല, ടോമി കെ.തോമസ്, പി.സി ജോസ്, തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

തുടർന്ന് ഇലഞ്ഞി, തിരുമാറാടി, കൂത്താട്ടുകുളം എന്നിവിടങ്ങളിലായിരുന്നു തുറന്ന വാഹനത്തിലെ പ്രചാരണം. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ, വാദ്യ ഘോഷങ്ങളോടെ, കൊട്ടും കുരവയും ആർപ്പുവിളികളുമായാണ് ഓരോ വേദിയിലും സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. അയർക്കുന്നം ഒറവയ്ക്കലിൽ മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി എംഎൽഎ തുറന്ന വാഹനത്തിലെ പ്രചാരണം ഉദ്ഘാടനം ചെയ്തു. . തുടർന്ന് അയർക്കുന്നം, വാകത്താനം, മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിൽ സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പര്യടനം നടത്തി.അയർക്കുന്നം, ഒറവയ്ക്കൽ, തൂത്തൂട്ടി, പുളിഞ്ചുവട്, ആറുമാനൂർ, പുന്നത്തുറ, പൂതിരി, കളപ്പുരയ്ക്കൽപ്പടി, മാലം, മണർകാട് പള്ളി, വാലേമറ്റം വഴി ഉച്ചയ്ക്ക് പന്ത്രണ്ടിന് മാധവൻ പടിയിൽ പ്രചാരണം അവസാനിച്ചു.