കൊച്ചി: ഇടതുസർക്കാർ എസ്.എൻ.സി ലാവ്‌ലിനെ പിൻവാതിലിലൂടെ വീണ്ടും കേരളത്തിലേക്ക് കൊണ്ടുവന്നതായി യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് .ജി.വാര്യർ. കിഫ്‌ബിയിലേക്കുള്ള പണം സ്വരൂപിക്കുന്നതിനായി സർക്കാർ പുറത്തിറക്കിയ മസാലബോണ്ടിലെ 2150 കോടി രൂപയുടെ വിദേശനിക്ഷേപം ലാവ്‌ലിൻ കമ്പനിയുടെ യഥാർത്ഥ ഉടമകളായ സി.ഡി.പി.ക്യു എന്ന കമ്പനിയുടേതാണെന്ന് സന്ദീപ് ആരോപിച്ചു . കാനഡയിലെ തൊഴിലാളികളുടെ പെൻഷൻ വിഹിതമാണിത്. 9.72 ശതമാനമാണ് പലിശ. ദേശസാൽകൃത ബാങ്കുകളിൽ ഇതിലും കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാണെന്നിരിക്കെ ലാവ്‌ലിന് കൊള്ളപ്പലിശ നൽകാൻ സർക്കാർ തീരുമാനിച്ചതിൽ ദുരൂഹതയുണ്ട്.
ഇടപാടിൽ 200 കോടിയുടെ അഴിമതിയുണ്ടെന്നും മുഖ്യമന്ത്രിയും ധനമന്ത്രിയും ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.