fire
ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിന് സമീപം ഗുഡ്‌സ് തീവണ്ടികൾ ചരക്കിറക്കുന്ന ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാടിന് തീപിടിച്ചപ്പോൾ

ആലുവ: റെയിൽവേ സ്റ്റേഷനിൽ ട്രാക്കിന് സമീപം തീ പിടിച്ചത് ഭീതിയുണർത്തി. പടിഞ്ഞാറ് ഭാഗത്ത് ഗുഡ്‌സ് തീവണ്ടികൾ ചരക്കിറക്കുന്ന ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാടിന് ഇന്നലെ വൈകീട്ട് 3.15നാണ് തീപിടിച്ചത്. കുറ്റിക്കാട്ടിനരികിൽ ആളുകൾ മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ട്. മാലിന്യത്തിന് ആരോ തീ വെച്ചപ്പോൾ പടർന്നു പിടിക്കുകയായിരുന്നു. തീ ആളി പടർന്നതോടെ ട്രാക്കിൽ നിന്ന് വലിയ രീതിയിൽ പുക ഉയർന്നു. മിനിറ്റുകൾകക്കം ആലുവ ഫയർ ആന്റ് റസ്‌ക്യൂ സർവ്വീസ് സ്ഥലത്തെത്തി തീയണച്ചു. സംഭവ സമയത്ത് ഗുഡ്‌സ് തീവണ്ടികളൊന്നും ട്രാക്കിലുണ്ടാകാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് റെയിൽവേ സ്റ്റേഷന് സമീപം തീ പിടിക്കുന്നത്. സ്റ്റേഷൻ ഓഫീസർ കെ.വി. അശോകന്റ നേതൃത്വത്തിലുള്ള ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗമാണ് തീയണച്ചത്. ഗ്രേഡ് എ.എസ്.ടി.ഒ. സന്തോഷ്, ഫയർമാൻ അനീഷ്, ആരീഷ്, ആനന്ദ് ലാൽ, ഹോം ഗാർഡ് അഷറഫ്, അനൂപ് എന്നിവരും ഒപ്പമുണ്ടായിരുന്നു.