crime
നഗരപരിധിയിൽ മാലിന്യം കൊണ്ടിട്ട വാഹനം നാട്ടുകാർ പിടികൂടിയപ്പോൾ

ആലുവ: നഗരപരിധിയിൽ മാലിന്യവുമായെത്തിയ മിനിലോറി നാട്ടുകാർ പിടികൂടി. കാസിനോ ഭാഗത്തുനിന്ന് പോകുന്ന പൈപ്പ് ലൈൻ റോഡിന് സമീപമാണ് ഗുഡ്‌സ് ഓട്ടോറിക്ഷയിൽ മാലിന്യം കൊണ്ടിട്ടത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും മലയാളിയായ ഡ്രൈവറുമാണുണ്ടായത്. ഇത് കണ്ട നാട്ടുകാർ മാലിന്യം തിരികെ കയറ്റിപ്പിക്കുകയും പൊലീസിനെയും നഗരസഭ അധികൃതരെയും വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി വാഹനം കസ്റ്റഡിയിലെടുത്തു. നഗരസഭ ചുമത്തിയ പിഴ ഒടുക്കിയ ശേഷമാണ് വാഹനം വിട്ടുകൊടുത്തത്.