കോതമംഗലം:രാജ്യത്തിന്റെ നിലനില്പ് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞു.നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നാൽ പാർലമെന്ററി ജനാധിപത്യം ഇല്ലാതാകും.ആർ.എസ്.എസ് നയം നടപ്പിലാക്കുകയായിരുന്നു സർക്കാർ.. ഭക്ഷണത്തിന്റെ പേരിലും പശുവിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും മത ന്യൂനപക്ഷങ്ങളെ വേട്ടയാടുകയായിരുന്നു.
ഇലക് ഷൻ കമ്മറ്റി ചെയർമാൻ ഇ.കെ.ശിവൻ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി എം.എം.മണി, ആർ.അനിൽകുമാർ, സി.എൻ.മോഹനൻ, ഗോപി കോട്ടമുറിയ്ക്കൽ, പി.രാജു, ആന്റണി ജോൺ എം.എൽ.എ, എസ്.സതിഷ്, പി.എം.ഇസ്മയിൽ, പി.എൻ.ബാലകൃഷ്ണൻ, സി.എസ്.നാരായണൻ നായർ, കെ.കെ.ദാനി,എം.കെ.രാമചന്ദ്രൻ, ബാബു പോൾ, മനോജ് ഗോപി എ.പി.മുഹമ്മദ്, ഷാജി പീച്ചക്കര തുടങ്ങിയവർ സംസാരിച്ചു