മൂവാറ്റുപുഴ: ശാന്തിഗിരി ആശ്രമം പുലർത്തുന്ന മതാതീതമായ ആത്മീയതയും ശാന്തിഗിരിയുടെ സേവനങ്ങളും ലോകത്തിന് എന്നും മാതൃകയാണെന്ന്എൽദോ എബ്രാഹാം എം. എൽ. എ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിന്റെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് മൂവാറ്റുപുഴ ഏരിയ പ്രവർത്തനത്തിന്റെ ഭാഗമായി ശാന്തിഗിരി ആയൂർവേദ, സിദ്ധ മെഡിക്കൽ കോളേജുകളുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പും അഹല്യ കണ്ണാശുപത്രിയുടെ നേതൃത്വത്തിലുള്ള നേത്ര പരിശോധാന ക്യാമ്പും അമ്പാടി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
ഗവേണിംഗ് കമ്മിറ്റി അംഗം പി.ജി. രമണൻ സ്വാഗതം പറഞ്ഞു. ബ്രഹ്മചാരി അനൂപ്, ഏരിയ ഡി.ജി.എം പി.ജി. രവീന്ദ്രൻ, അമ്പാടി ഗ്രൂപ്പ് ചെയർമാൻ അനിൽ, ഡോ. ജെയിൻ ജോർജ്, ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി അംഗം അനോഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ കെ.എ. നഗേഷ് നന്ദി പറഞ്ഞു. 300 പേർ ക്യാമ്പിൽ പങ്കെടുത്തു. ആശ്രമത്തിന്റെ വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പുകൾ, പാഥേയം അന്നദാനം, സൗഹൃദ കൂട്ടായ്മകൾ ബോധവത്കരണ ക്ലാസുകൾ തുടങ്ങി ഒരു വർഷം നിണ്ടുനിൽക്കുന്ന പരിപാടികളാണ് ആശ്രമം ആവിഷ്കരിച്ചിട്ടുള്ളത്.