bjp
ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് ആലുവായിൽ സ്വീകരണ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോർഎപ്പിസ്‌കോപ്പ സംസാരിക്കുന്നു

ആലുവ: 'വീണ്ടും വരണം മോദി ഭരണം, ന്യൂനപക്ഷങ്ങളും മോദിക്കൊപ്പം' എന്ന മുദ്രവാക്യവുമായി ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയ്ക്ക് ആലുവായിൽ സ്വീകരണം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് ജോയ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഫാ. പീറ്റർ ഇല്ലിമൂട്ടിൽ കോർഎപ്പിസ്‌കോപ്പ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ആന്റോ, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ഹരിദാസ്, യുവമോർച്ച സംസ്ഥാന കമ്മിറ്റിഅംഗം രാജീവ് മുതിരക്കാട് എന്നിവർ സംസാരിച്ചു.