valuthattamma-
വെളുത്താട്ടമ്മ

പറവൂർ : വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ ഗുരുതി മഹോത്സവം ഇന്ന് വൈകിട്ട് ആറരയ്ക്ക് ക്ഷേത്രം തന്ത്രി മനപ്പാട്ട് ജയരാജ് ഇളയതിന്റെ മുഖ്യകാർമ്മികത്വത്തിൽ കൂറയിടൽ ചടങ്ങോടെ തുടങ്ങും. ഏഴിന് തിരുവാതിരകളി, ഏഴരയ്ക്ക് ഹരിവരാസനം നൃത്താവിഷ്കാരം, ഒമ്പതിന് താലപ്പൊലി, പത്തിന് കളമെഴുത്തുംപാട്ട്, നാളെ (ചൊവ്വ) രാവിലെ എട്ടരയ്ക്ക് രഥം എഴുന്നള്ളിപ്പ്, വൈകിട്ട് മൂന്നിന് നന്ത്യാട്ടുകുന്നം കുമ്മപ്പിള്ളി ധർമ്മ ദൈവസ്ഥാനത്തു നിന്നും വാദ്യമേളങ്ങളോടെ രഥം എഴുന്നള്ളിപ്പ്. പത്തിന് രാവിലെ എട്ടരയ്ക്ക് ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് ഏഴിന് തിരുവാതിരകളി, ഏഴരയ്ക്ക് കോഴിക്കോട് ശ്രീനിവാസൻ ആൻഡ് പാർട്ടിയുടെ തെയ്യം, പ്രതിഷ്ഠാദിനമായ 11ന് രാവിലെ എട്ടരയ്ക്ക് ദേവീമാഹാത്മ്യ പാരാണം, ഒമ്പതിന് കലശാഭിഷേകം, വൈകിട്ട് ഏഴിന് സംഗീതാർച്ചന, 12ന് രാവിലെ എട്ടരയ്ക്ക് നാരായണീയ പാരായണം, ഉച്ചയ്ക്ക് പന്ത്രണ്ടിന് സർപ്പംപാട്ട്, വൈകിട്ട് ഏഴിന് കഥകളി - സന്താനഗോപാലം, 13ന് രാവിലെ എട്ടരയ്ക്ക് നാരായണീയ പാരായണം, വൈകിട്ട് ഏഴിന് ഗാനതരംഗിണി, 14ന് രാവിലെ എട്ടരയ്ക്ക് നാരായണീയ പാരായണം, വൈകിട്ട് ആറരയ്ക്ക് നൃത്തനൃത്യങ്ങൾ, ഏഴിന് താലപ്പൊലി, ഏഴരയ്ക്ക് കഥാപ്രസംഗം - കർണൻ, വലിയഗുരുതി മഹോത്സവ ദിനമായ 15ന് രാവിലെ ആറിന് അഖണ്ഡ നാമജപയജ്ഞം,ഏഴ് മുതൽ നടയ്ക്കൽപറ, പത്തിന് കളഭാഭിഷേകം, വൈകിട്ട് ഏഴിന് ഡബിൾ തായമ്പക, രാത്രി ഒമ്പതിന് മെഗാ ഹിറ്റ് ഡ്രാമാ വിഷൻ - യദുകുലനാഥൻ, പന്ത്രണ്ടിന് ദേവീപൂജ, പുലർച്ചെ ഒന്നിന് വലിയഗുരുതിയോടെ മഹോത്സവം സമാപിക്കും.