പറവൂർ : ദേശീയപാത കൊടുങ്ങല്ലൂർ റൂട്ടിൽ കണ്ണൻകുളങ്ങരയ്ക്ക് സമീപം വൺവേയിൽ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ടു. നിരവധി തവണ പൈപ്പ് പൊട്ടി റോഡ് തകരുന്നതിനാലാണ് ഇവിടെ കോൺക്രീറ്റ് ടൈലുകൾ പാകിയത്. ഇതുകൊണ്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. പൈപ്പ് പെട്ടിയ ഭാഗത്തെ ടൈലുകൾ ഇളകി വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. വളവിൽ നിന്നും തിരിഞ്ഞു കയറുന്നതിനാൽ കുഴി കാണാൻ സാധിക്കില്ല. കഴിഞ്ഞ ദിവസം കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന്റെകാൽ ഓടിഞ്ഞു. ഇരുചക്രവാഹനങ്ങളും കാറുകളും കുഴിയിൽപ്പെട്ട് അപകടങ്ങൾ ഉണ്ടാകുന്നു. അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണം.