കൊച്ചി: കേരള വനിതാ ക്രിക്കറ്റ് ടീമിലെ മൂന്നു കളിക്കാരെ വനിതകളുടെ അണ്ടർ 23 ചലഞ്ചർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. ദൃശ്യ ഐ.വി, അക്ഷയ എ., മിന്നു മണി എന്നിവരെയാണ് ഇന്ത്യൻ ടീമുകളിൽ ഉൾപ്പെടുത്തിയത്.
ദൃശ്യയും അക്ഷയയും ഇന്ത്യ ഗ്രീനിന് വേണ്ടിയും മിന്നുമണി ഇന്ത്യ ബ്ലൂ ടീമിന് വേണ്ടിയുമാണ് കളിക്കുക. 20 മുതൽ 24 വരെ റാഞ്ചിയിലാണ് ചലഞ്ചർ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്.