കാക്കനാട് : കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ച കവി എസ്. രമേശൻ നായർക്ക് തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം, എസ്.എൻ.ഡി.പി ശാഖായോഗം, മാവേലിപുരം റസിഡന്റ് അസോസിയേഷൻ, കേരള ദർശന വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി.
സ്വീകരണ സമ്മേളനം ഹൈഡ്രാകാർബൺസ് ഡയറക്ടർ ജനറൽ ഡോ. വി.പി. ജോയ് ഉദ്ഘാടനം ചെയ്തു. കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം,സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പോൾ മേച്ചേരിൽ, തൃക്കാക്കര എസ്.എൻ.ഡി.പി ശാഖായോഗം പ്രസിഡന്റ് വി.ടി. ഹരിദാസ്, തൃക്കാക്കര റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് വി.വി. വറുഗീസ്, ജസ്റ്റിസ് ഹരിഹരൻ നായർ, കുമ്പളം രവി, കേരള ദർശനവേദി ചെയർമാൻ എ.വി. മത്തായി, കവി ചെറുകുന്നം വാസുദേവൻ നായർ എന്നിവർ സംസാരിച്ചു. എസ്. രമേശൻ നായർ മറുപടി പ്രസംഗം നടത്തി