മൂവാറ്റുപുഴ: കുട്ടികളിൽ പ്രകൃതിസ്നേഹവും പാരിസ്ഥിതിക അവബോധവും വളർത്തുന്നതിനായി പേഴക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പുൽച്ചാടിക്കൂട്ടം അവധിക്കാല കൂട്ടായ്മ സമാപിച്ചു. വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറിയ കൂട്ടായ്മയിൽ ശാസ്ത്ര-പരിസ്ഥിതി - ചലചിത്ര മേഖലകളിലെ വിദഗ്ദ്ധർ സംവദിച്ചു. നാടിന്റെ ചരിത്രത്തെക്കുറിച്ച് ഡോ.മാത്യു എ വർഗീസും പ്രകൃതി നിരീക്ഷണത്തിന്റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ച് ഡോ. കെ.കെ. ജയസൂര്യനും സംസാരിച്ചു. കുരുത്തോല കൊണ്ടുള്ള കരകൗശലശില്പശാല പരിസ്ഥിതി പ്രവർത്തകൻ ജോൺ ബേബിയും ചലച്ചിത്രാസ്വാദന ക്ലാസ് ഫിലിം സൊസൈറ്റി പ്രവർത്തകൻ നന്ദലാലും നയിച്ചു. സ്കൂൾ ഡയറി ക്ലബിന്റെ നേതൃത്വത്തിൽ നടന്ന മിഠായി നിർമ്മാണത്തിന് മെറീന പോൾ നേതൃത്വം നൽകി. കവി കുമാർ കെ. മുടവൂരിന്റെ നേതൃത്വത്തിൽ പാട്ടുകൂട്ടവും കാരിക്കേച്ചറിസ്റ്റ് കെ.എം. ഹസന്റെ നേതൃത്വത്തിൽ വരക്കൂട്ടവും അദ്ധ്യാപിക അനീറ്റയുടെ നേതൃത്വത്തിൽ സൗഹൃദ കാർഡ് നിർമ്മാണവും അനു രാജേഷിന്റെ നേതൃത്വത്തിൽ ബാല മാനസികാരോഗ്യക്ലാസും സി.എൻ.കുഞ്ഞുമോൾ, ഗിരിജ.ഡി. പണിക്കർ, ജ്യോതി ഭാസ്ക്കർ, തസ്മിൻ ഷിഹാബ് എന്നിവരുടെ നേതൃത്വത്തിൽ കവിതക്കൂട്ടം പരിപാടിയും അരങ്ങേറി. ഹെഡ്മിസ്ട്രസ് എ.കെ. നിർമ്മല, പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, ക്യാമ്പ് ഡയക്ടർ സ്റ്റാലിന ഭായ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.