ആലുവ: എൻ.എം. അഭിഷേക് നിയമസഹായവേദി സംഘടിപ്പിച്ച സൗജന്യ എൽ.എൽ.ബി എൻട്രൻസ് പരിശീലന ക്യാമ്പ് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. നിർദ്ധനരായ വിദ്യാർത്ഥികൾക്കും മികച്ച പരിശീലനം നേടാൻ വഴിയൊരുക്കുന്ന സൗജന്യ പരിശീലന ക്യാമ്പ് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് എം.ആർ. ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, പി. നവകുമാരൻ, മനോജ് ജി. കൃഷ്ണൻ, എ.എ. സഹദ്, എ. എസ്. അഭിജിത്ത്, അൻവർ അലി, നിയമ സഹായ വേദി കോ ഓർഡിനേറ്റർ സി.എസ്. ഇഖ്ബാൽ എന്നിവർ സംസാരിച്ചു.