നെടുമ്പാശേരി: എസ്.എൻ.ഡി.പി യോഗം നെടുവന്നൂർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുദേവ പുരുഷ സ്വയംസഹായസംഘം സംഘടിപ്പിച്ച 'സ്‌നേഹസംഗമം 2019' കെ.ആർ. ബൈജു ഉദ്ഘാടനം ചെയ്തു. കെ.എൻ. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. എ.വി. രാജു, എ.വി. അനു. ഗോപകുമാർ, വി.ആർ. വേലായുധൻ എന്നിവർ സംസാരിച്ചു. കേരള ആക്ഷൻ ഫോഴ്സ് കോ ഓർഡിനേറ്റർ ജോബി തോമസ് പ്രഭാഷണം നടത്തി. ഓൾ ഇന്ത്യ അത്‌ലറ്റ് മീറ്റിൽ ഗോൾഡ് മെഡൽ നേടിയ മരിയ മാർട്ടിനെ ആദരിച്ചു.