prasanna
ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് സുരക്ഷിത മാതൃത്വം എന്ന വിഷയത്തിൽ ആലുവ ജില്ലാ ആശുപത്രിയിൽ നടത്തിയ സെമിനാർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു.

ആലുവ: ആലുവ ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മദ്ധ്യകേരള വനിതാ വിഭാഗത്തിന്റെ സഹകരണത്തോടെ ലോകാരോഗ്യദിനവും സുരക്ഷിത മാതൃത്വദിനവും അനുബന്ധിച്ച് സെമിനാർ നടത്തി.
ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ഡോ.വി.കെ. വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ. എം.എ മദ്ധ്യകേരള വനിതാവിഭാഗം സെക്രട്ടറി ഡോ.എസ്. ബിന്ദു സുരക്ഷിത മാതൃത്വം എന്ന വിഷയത്തിൽ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ് സ്വാഗതവും ബീന ജോസഫ് നന്ദിയും പറഞ്ഞു. ഡോ. ശ്രുതി, ഡോ. രഹ്ന ധവാൻ എന്നിവർ പങ്കെടുത്തു.