joint-council
ജോയിന്റ് കൗണ്‍സിൽ മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇ.ജെ.ഫ്രാൻസിസ് അനുസ്മരണവും യാത്രഅയപ്പു സമ്മേളനവും എൽദോ എബ്രാഹം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ജോയിന്റ് കൗൺസിൽ മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇ.ജെ ഫ്രാൻസിസ് അനുസ്മരണവും സർവീസിൽ നിന്നും വിരമിക്കുന്ന മൂവാറ്റുപുഴ താലൂക്ക് ഓഫീസിലെ ഹെഡ് ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ കെ.ജെ ഫബിയാനോസിന് യാത്രഅയപ്പും നൽകി. ഭാരത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനം എൽദോ എബ്രാഹം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ചെയർമാൻ ജി. മോട്ടി ലാൽ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസ്, കൂത്താട്ടുകുളം മുനിസിപ്പൽ കൗൺസിലർ എ.എസ്. രാജൻ, ജോയിന്റ് കൗൺസിൽ സെക്രട്ടേറിയറ്റ് അംഗം സി.എ. അനീഷ്, ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് സമരസമിതി ജില്ലാ കൺവീനർ പി.എ. ഹുസൈൻ, ജില്ലാ ട്രഷറർ കെ.കെ. ശ്രീജേഷ്, ജോയിന്റ് സെക്രട്ടറി കെ.പി. പോൾ എന്നിവർ സംസാരിച്ചു. മേഖലാ പ്രസിഡന്റ് അരുൺ പരുത്തപ്പാറ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അനൂപ്കുമാർ എം.എസ് സ്വാഗതവും ടി.ആർ. ചന്ദ്രസേനൻ നന്ദിയും പറഞ്ഞു.