പെരുമ്പാവൂർ: കേരള ഇറിഗേഷൻ ആൻഡ് പ്രോജക്ട് വർക്കേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ജില്ലാ കുടുംബസംഗമം ബി.ടി.ആർ ഭവനിൽ ചേർന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി. മണി അദ്ധ്യക്ഷത വഹിച്ചു. പി.എം. സലീം, കെ.എൻ. ഗോപിനാഥ്, കെ.ഇ. നൗഷാദ്, എ.എം. യൂസഫ്, എസ്. ബിജു , കെ.വി. ഷീബൻ, പി.എ. പവിത്രൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുഴുവൻ ജീവനക്കാരും കുടുംബാംഗങ്ങളും പ്രവർത്തിക്കുവാനും തീരുമാനിച്ചു.