കോതമംഗലം: യാക്കോബായ സുറിയാനി സഭയിലെ മുതിർന്ന വൈദീകനും മല്പാനുമായ നെല്ലിക്കുഴി ശ്രാമ്പിക്കുടിയിൽ പൈലി ദാവീദ് ശ്രാമ്പിക്കുടിയിൽ കോർ എപ്പിസ്കോപ്പ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കാബായ സുറിയാനി പള്ളി സെമിത്തേരിയിൽ. നാഗഞ്ചേരി സെന്റ് ജോർജ്, കുളങ്ങാട്ടുകുഴി സെന്റ് ജോർജ്, കുട്ടമംഗലം സെന്റ് മേരീസ് എന്നീ ദൈവാലയങ്ങളിലും അശമന്നൂർ, വായ്ക്കര, പുല്ലുവഴി, ചെറുകുന്നം എന്നീ ചാപ്പലുകളിലും വികാരിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: പോൾസൺ, ടോമി, ദാനിയൽ. മരുമക്കൾ: ബീന, ആനി, റിറ്റി.