chakka-maga-fest
ചക്ക, മാങ്ങ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മത്സരങ്ങൾ.

പറവൂർ : പറവൂർ ടൗൺ മർച്ചൻസ് യൂത്ത് വിംഗ് സംഘടിപ്പിച്ച ചക്ക മാങ്ങാ ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി അദ്ധ്യക്ഷത വഹിച്ചു. അഞ്ച് ദിവസങ്ങളിലായി വ്യാപാരഭവൻ ഹാളിൽ നടന്ന ഫെസ്റ്റിൽ വിദ്യാർത്ഥികൾക്ക് കളറിംഗ്, ചിത്രരചനാ മത്സരങ്ങൾ, വീട്ടമ്മമാർക്കായി ചക്ക പൊളിക്കൽ മത്സരം, ചക്ക മാങ്ങാ വിഭവങ്ങളുടെ പാചകമത്സരം, മാങ്ങ തീറ്റ മത്സരം എന്നിവ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ സെക്രട്ടറി പി.സി. ജേക്കബ്, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ടിന മനീക്, നസീർ ബാബു, പി.ബി. പ്രമോദ്, എം.ജി. വിജയൻ എ.എസ്. മനോജ് എൻ.എസ്. ശ്രീനിവാസ് തുടങ്ങിയവർ സംസാരിച്ചു.