jail

കൊച്ചി : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബു നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു വിധി പറയാൻ മാറ്റി. ചിത്തിര ആട്ട വിശേഷത്തിനിടെ ശബരിമല ദർശനത്തിനെത്തിയ സ്ത്രീയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബു അറസ്റ്റിലായത്.

കേസിലെ മറ്റു പ്രതികൾക്ക് വിവിധ കോടതികൾ ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹർജിക്കാരൻ ഇതിന്റെ രേഖകളും ഹാജരാക്കി. റിമാൻഡിൽ കഴിയുന്നതിനിടെയാണ് പ്രകാശ് ബാബു മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മണ്ഡലത്തിലേക്ക് പോകേണ്ടതുണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.