ssv
വളയൻചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളേജിൽ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാർ കോളേജ് മാനേജർ പ്രൊഫ. എസ്.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: സർവീസിൽ നിന്നു വിരമിക്കുന്ന ചരിത്രവിഭാഗം മേധാവി പി.കെ. തനൂജദേവിയോടുള്ള ആദര സൂചകമായി വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിൽ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളീയ മാനവികഭൂമി ശാസ്ത്രത്തിന്റെ പുനരാഖ്യാനം എന്ന വിഷയത്തിൽ സെമിനാർ നടത്തി​. ട്രസ്റ്റ് സെക്രട്ടറിയും കോളേജ് മാനേജരുമായ പ്രൊഫ. എസ്.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി. പദ്മ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.എൻ. രാജു, പ്രൊഫ. ആർ. കൃഷ്ണകുമാർ, ഡോ. ഗീതാ, സി. മനു ശങ്കർ, എം.ജെ. അനൂപ് ജെയിൻ, കോളേജ് യൂണിയൻ ചെയർമാൻ അസർ മഹ്‌മൂദ് എന്നിവർ സംസാരിച്ചു. കാലി​ക്കട്ട് സർവകലാശാല ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. കെ.എസ്. മാധവൻ, മഹാരാജാസ് കോളേജ് ചരിത്രവിഭാഗം അദ്ധ്യാപകൻ ഡോ. വിനോദ് കുമാർ കല്ലോലിക്കൽ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. പി.എ. അനുശ്രീ സ്വാഗതവും ഡോ. അനു മറിയം നൈനാൻ നന്ദിയും പറഞ്ഞു. ഡോ. കെ.എം. സുധാകരൻ, സി.എസ്. ആനന്ദശങ്കർ, എസ്. അരുൺ, കെ.എസ്. സ്മിത, ഒ.എസ്. സബിത തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ഡോ. വി.പി. സജനീഷ് അദ്ധ്യക്ഷത വഹിച്ചു.