highcourt

കൊച്ചി : കീഴാറ്റൂർ ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി രണ്ടു കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞു. ലതാ സുരേഷ്, ജാനകി എന്നിവരുടെ ഭൂമി ഏറ്റെടുക്കലാണ് തടഞ്ഞത്. മറ്റുള്ള ഭൂമി ഏറ്റെടുക്കലിന് ഉത്തരവ് തടസമല്ല.

ബൈപ്പാസ് നിയമവിരുദ്ധമെന്നാണ് ഇരുഹർജിക്കാരുടെയും വാദം. 2006ലെ ഇ.ഐ.എ വിജ്ഞാപന പ്രകാരമുള്ള പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും ആരോപിച്ചിട്ടുണ്ട്. എതിർകക്ഷികളായ കേന്ദ്രസർക്കാർ, ദേശീയപാതാ അതോറിറ്റി തുടങ്ങിയവർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് പിന്നീട് പരിഗണിക്കും.