പറവൂർ : മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ എം.സി.എ ഡിപ്പാർട്ടുമെൻ്റിന്റെനേതൃത്വത്തിൽ എത്തിക്കൽ ഹാക്കിംഗ് ആൻ‌് സൈബർ സെക്യൂരിറ്റി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. നാഷണൽ സൈബർ സേഫ്ടി ആൻഡ് സെക്യൂരിറ്റി സ്റ്റാൻഡേർഡ്സ് അസോസിയേറ്റ് മെമ്പർ സുഭാഷ് ബാബു ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ കെ.ആർ. കുസുമൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ.വി.എസ്. പ്രദീപൻ, പ്രിൻസിപ്പൽ ഡോ. എം. ശിവാനന്ദൻ, എം.സി.എ വിഭാഗം മേധാവി സി.ആർ. കവിത, സ്റ്റുഡൻറ് സ് കോ ഓർഡിനേറ്റർ സംയൂജ്യ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.