nellikuzhy
.ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പഴനിയിൽ നിന്ന് ആരംഭിച്ച നെല്ലിക്കുഴി തീർത്ഥാടന ഘോഷയാത്രസമാപനസമ്മേളനം ആന്റണി ജോൺഎം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം : രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയത്ത് നെല്ലിക്കുഴി തീർത്ഥാടനം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ കാലിക പ്രസക്തമാണെന്ന് ആന്റണി ജോൺഎം. എൽ. എ പറഞ്ഞു. നെല്ലിക്കുഴി തീർത്ഥാടന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. സമുദായ സംഘടനകളുടെ വലിപ്പത്തിനല്ല മറിച്ച് സമുദായങ്ങൾ ഉയർത്തിക്കാട്ടുന്ന ആശയങ്ങൾക്കാണ് ഭരണാധികാരികൾ പരിഗണന നൽകേണ്ടതെന്ന് നെല്ലിക്കുഴി തീർത്ഥാടന കമ്മിറ്റി ചെയർമാൻ പ്രൊഫ. പി. വി പീതാംബരൻഅദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. .ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പഴനിയിൽ നിന്ന് ആരംഭിച്ച നെല്ലിക്കുഴി തീർത്ഥാടനം ഘോഷയാത്രയോടെയാണ് സമാപിച്ചത് . പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി. അഴിമതി, അക്രമം, വർഗീയത, തീവ്രവാദം, മദ്യാസക്തി എന്നീ സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരണമാണ് തീർത്ഥാടനത്തിന്റെലക്ഷ്യം.

ജാഥാക്യാപ്ടൻ വി. എൻ ജീബിഷ്‌കുമാർ നയിച്ച തീർത്ഥാടന സംഘത്തിന് താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൂർണ്ണകുംഭം നല്കി നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തിൽ വരവേറ്റു. എം. കെ ശശിധരൻപിള്ള അശമന്നൂർ പ്രഭാഷണം നടത്തി.ചവളർ സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ അശോകൻ, സംഘടന സെക്രട്ടറി ബൈജു കെ. മാധവൻ,സംസ്ഥാന ട്രഷറർ എം. വി ഗോപി, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പ്രഭാകരൻ മാച്ചാംമ്പിള്ളി, എൻ. കെ അശോകൻ, കെ. വി ജയരാജ് മാസ്റ്റർ, സംസ്ഥാന സെക്രട്ടറിമാരായ എം. കെ രാജീവ്, പി. ആർ അയ്യപ്പൻ, സി. ഇ ശശി,യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ഇ. കെ സതീഷ്‌കുമാർ, വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് ബിന്ദു വിജയൻ,കെ. എൻ ബോസ്, പി. കെ അനിൽ, പി. കെ കൃഷ്ണൻ,അമ്പിളി സജീവ്, പി. ഇ കൃഷ്ണൻ, പി. കെ സുബ്രഹ്മണ്യൻ,ഓമന രമേശ്,മല്ലിക കേശവൻ എന്നിവർ സംസാരിച്ചു