stl
സോഷ്യൽ ജസ്റ്റിസ് ഫോറം മുളന്തുരുത്തി സി. ജി. എൽ. പി. സ്‌കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ച 'നമുക്കു പഠിക്കാം, നന്മയുടെ പാഠം' സൗഹൃദ കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ : സോഷ്യൽ ജസ്റ്റിസ് ഫോറം മുളന്തുരുത്തി സി. ജി. എൽ. പി. സ്‌കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ച 'നമുക്കു പഠിക്കാം, നന്മയുടെ പാഠം' സൗഹൃദ കൂട്ടായ്മ ഫോറം സംസ്ഥാന പ്രസിഡന്റ് കെ. എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിർവാഹകസമിതിഅംഗം യു. ഐസക് അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിളം കൈയിൽ സമ്മാനം മാർത്തോമൻ കത്തീഡ്രൽ വികാരി ഫാ. ഷാജി മാമ്മൂട്ടിലും പേരന്റ്‌സ് ഫോറം കൺവെൻഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. മർക്കോസും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി. ജി. ബീനാകുമാരി ഗുരുവന്ദനം നടത്തി. കെ. ആർ. ഷാജി മുഖ്യപ്രഭാഷണം നടത്തി. ജെയിംസ് താളൂരത്ത്, സാംസ ഫിഗറസ്, ജോയി തുരുത്തിപ്പിള്ളി, പി. യു. ഗീതു, ഹെഡ്മിസ്ട്രസ് ഡിംപിൾ കെ. തോമസ് , കെ. ജി. ശിവൻ എന്നിവർ സംസാരിച്ചു.