citu
ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ(സി.ഐ.ടി.യു) എൽ.എഫ്.സ്റ്റാൻഡ് കുടുംബസംഗമം കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി : എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അങ്കമാലി എൽ.എഫ് സ്റ്റാന്റ് യൂണിറ്റ് സമ്മേളനവും കുടുംബസംഗമവും നടത്തി. സി.എസ്.എ ഓഡിറ്റോറിയത്തിൽ നടന്ന യൂണിറ്റ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി.വി. ശ്യാമുവൽ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജിജോ ഗർവാസീസ്, മുനിസിപ്പൽ സെക്രട്ടി കെ.പി. വർഗീസ് എന്നിവർ പങ്കെടുത്തു. വൈകിട്ട് നടന്ന കുടുംബസംഗമം കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. എം.ഡി. മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. ടോമി, ജിജൊ ഗർവാസീസ്, മാത്യു തെറ്റയിൽ, ടി.വൈ. ഏല്യാസ് , ജിനോയ് ജോസ് , സിനിമോൾ മാർട്ടിൻ എന്നിവർ സംസാരിച്ചു.

തുടർച്ചയായി ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്യുന്ന യൂണിറ്റാണ് എൽ.എഫ്. സ്റ്റാന്റിലേത്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത പി.എ. ജോഷി, ലെബിൻ ജേക്കബ് എന്നിവരെയും കളഞ്ഞ് കിട്ടിയ സ്വർണം ഉടമസ്തനെ തിരികെ ഏൽപ്പിച്ച് മാതൃകയായ ടി.കെ. ഷാജിയെയും ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ഭാരവാഹികളായി കെ.എം. ബേബി (പ്രസിഡന്റ്, ) എം.ഡി. മാർട്ടിൻ (വൈസ് പ്രസിഡന്റ് ), ജിനോയി (സെക്രട്ടറി), എം.കെ. ബേബി (ജോ. സെക്രട്ടറി), ബിനോജ്.പി.എസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.