mes
കുന്നുകര എം.ഇ.എസ് എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റ് (അദ്വിക 2സ19) കുസാറ്റ് വൈസ് ചാൻസ്ലർ ആർ.ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു.

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ കേരളത്തിനകത്തും പുറത്തുമുള്ള അറുപതോളം കോളജുകളിലെയും ഹയർസെക്കൻഡറി സ്‌കൂളുകളിലെയും വിദ്യാർത്ഥികളുടെ സാങ്കേതിക, സാംസ്‌കാരിക, കലാവൈഭവങ്ങൾ വിളിച്ചോതിയ ടെക് ഫെസ്റ്റ് വിദ്യാർത്ഥി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വിദ്യാർത്ഥികളുടെ സർക്യൂട്ട് ഡീബഗിംഗ്, പ്രോഗ്രാമിംഗ് മാസ്റ്റർ, പി.സി.ബി മേക്കിംഗ്, പേപ്പർ പ്രസന്റേഷൻ തുടങ്ങിയ ഇരുപതിലേറെ മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കാളികളായി. ഡി.സി. റോബോട്ടിക്‌സ്, എൻ.എസ്.എസ് റീസൈക്കിളിംഗ്, കാംകോ, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദർശനവുമുണ്ടായി. ഇരുചക്ര വാഹന കമ്പനികളുടെ നൂതന മോഡലുകൾ അണിനിരത്തിയ ഓട്ടോഷോയും പരിപാടിക്ക് മാറ്റുകൂട്ടി. മത്സരത്തിൽ മികവ് പുലർത്തിയവർക്ക് ഒരു ലക്ഷം രൂപയുടെ തത്സമയ സമ്മാനങ്ങളും വിതരണം ചെയ്തു.

കുസാറ്റ് വൈസ് ചാൻസലർ ആർ. ശശിധരൻ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജനറൽ സെക്രട്ടറി പി.ഒ.ജെ ലബ്ബ സന്ദേശം നൽകി. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജ്‌മെൻറ് സെക്രട്ടറി നവാസ് അബ്ദുല്ല, പ്രിൻസിപ്പൽ ഡോ.പി. ആത്മറാം, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് എ.എം. അഷറഫ്, ജില്ലാ സെക്രട്ടറി കെ.എം.ലിയാഖത്ത് അലിഖാൻ, വി.കെ.എം ബഷീർ, പി.എ. ഇസ്മായിൽഖാൻ, എൻ.ബി. നാസർ, യൂസഫ് അറക്കൽ തുടങ്ങിയവർ സംസാരിച്ചു.