asokan
കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിച്ച ജീവനക്കാരുടെ സ്‌നേഹസംഗമം സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയും സംഘ സംസ്‌കാര കലാകായിക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ജീവനക്കാരുടെ സ്‌നേഹസംഗമം സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.

എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ. കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.എ. അൻവർ അദ്ധ്യക്ഷതവഹിച്ചു. കെ.കെ. സുനിൽകുമാർ, സി.എസ്. സുരേഷ് കുമാർ, സി.കെ. സതീശൻ, എസ്.എ.എം. കമാൽ, എം.എസ്. അരുൺഘോഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ കലാജാഥ അംഗങ്ങളെ ആദരിച്ചു. പ്രവീൺ ഭാരതിയുടെ കവിതകളുടെ സി.ഡി.പ്രകാശനം അശോകൻ ചരുവിൽ നിർവഹിച്ചു. തുടർന്ന് സംഗീതശില്പം, ഒറ്റയാൾ നാടകം എന്നിവയും നടന്നു.