muslim
എടയപ്പുറം മുസ്ലീം വെൽഫെയർ അസോസിയേഷൻ നിർമ്മിച്ച ഓഫീസ് മന്ദിരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടയപ്പുറം മുസ്ലീം വെൽഫെയർ അസോസിയേഷൻ സ്വന്തമായി നിർമ്മിച്ച ഓഫീസ് മന്ദിരം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുറന്നു. പൊതുസമ്മേളനം മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മഹല്ല് ചീഫ് ഇമാം അഷ് റഫ് ഹുദവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ.പി. നാസർ അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ചെയർമാൻ വി. സലീം മുഖ്യപ്രഭാക്ഷണം നടത്തി. ഡോ. സി.എം. ഹൈദരലി, കെ.എ. രമേശ്, വി.കെ. മുഹമ്മദ് ഹാജി, കെ.എം. അബ്ദുൽ കരീം, അസീസ് എടയപ്പുറം, സാഹിദ അബ്ദുൾ സലാം, കാജാ മൂസ, കുഞ്ഞുമുഹമ്മദ് സെയ്താലി, അഭിലാഷ് അശോകൻ, വി.എം. നാസർ, ഇ.കെ. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.