ആലുവ: ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികാചരണ സമ്മേളനം പടിഞ്ഞാറെ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയുടെ ആഭിമുഖൃത്തിൽ നടന്നു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ നാളുകളിൽ ജീവിച്ചിരുന്ന നൂറ്റിമൂന്ന് വയസായ പടിഞ്ഞാറെ കടുങ്ങല്ലൂർ തെക്കെ പുങ്കുടിയിൽ കമലാക്ഷിയമ്മയെ എം.എൽ.എ ആദരിച്ചു.
ലൈബ്രറി പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധൃക്ഷത വഹിച്ചു. അലിഗഡ് സർവകലാശാല റിട്ട. രജിസ്ട്രാർ ഡോ.വി.കെ. അബ്ദുൾ ജലീൽ, ലൈബ്രറി കൗൺസിൽ മേഖലാ കൺവീനർ കൂടൽ ശോഭൻ, ഡോ.എം.എ. ഫിറോസ്ഖാൻ, ഇന്ദിര കുന്നക്കാല, ജേൃാതി ഗോപകുമാർ, ഗീത സലിംകുമാർ, മംഗളോദയം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. സിറിയക് എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ സ്വാഗതവും ഭരണസമിതി അംഗം പി.ടി. മോഹൻദാസ് നന്ദിയും പറഞു.