ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ വക ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തിരുവത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി നായരമ്പലം സുരേഷ് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
ഇന്നലെ രാവിലെ ശ്രീമുരുക നാരായണീയ സമിതിയുടെ നാരായണീയം, പകൽപ്പൂരം, പുഷ്പാഭിഷേകം, തുടർന്ന് ഓൾഡ് ഈസ് ഗോൾഡ് വാടാമലരുകൾ', ശേഷം പള്ളിവേട്ട എന്നിവ നടന്നു. ഇന്നാണ് ആറാട്ട് മഹോത്സവം. വൈകിട്ട് അഞ്ചിന് ആറാട്ടുബലി, ആറാട്ട്പുറപ്പാട്, പാതാളം കടവിൽ ആറാട്ട്, 6.30ന് സംഗീതാർച്ചന, ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്, തുടർന്ന് ആറാട്ടുപൂരം, ആറാട്ടുപ്രദക്ഷിണം, കൊടിയിറക്കൽ.