santhoshbabu
എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതാസംഘം കലോത്സവം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതാസംഘം കലോത്സവം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, യോഗം ബോർഡ് മെമ്പർ വി.ഡി. രാജൻ, വനിതാസംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, കൗൺസിലർമാരായ ഷിജി ഷാജി, മേഘ പ്രസാദ്, സജിത സുഭാഷണൻ, ഷിബി ബോസ്, രശ്മി ദിനേശൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിലർ ഷാൻ അത്താണി, കുമാരിസംഘം ഭാരവാഹികളായ അഞ്ജു പുഷ്പരാജ്, അനിഷ ജയൻ, ഹരിപ്രിയ എന്നിവർ സംസാരിച്ചു. ശ്രീനാരായണ ദർശനങ്ങളെ ആസ്പദമാക്കി നടന്ന വിവിധ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.