delith-con-
ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന അംബേദ്കർ ജന്മദിനാഘോഷം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ : ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം ആഘോഷിച്ചു. പുല്ലംകുളം അംബേദ്കർ പാർക്കിലെ പ്രതിമയിൽ കെ.പി. ധനപാലൻ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോ ഓർഡിനേറ്റർ സോമൻ മാധവൻ അദ്ധ്യക്ഷത വഹിച്ചു. ദീഘനാൾ കോൺഗ്രസിന്റെയും ദളിത് കോൺഗ്രസിന്റെയും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ഒ, ചന്ദ്രമതിയെ ആദരിച്ചു. എം.ജെ. രാജു, പി.സി പത്രോസ്, മോഹൻ ഷാജി, ഗോപാലകൃഷ്ണൻ, കെ.കെ. ഷാൽബിൻ, മജ്ജുകുമാർ തുടങ്ങിയവർ സംസാരിച്ചു.

അംബേദ്കർ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുല്ലംകുളം അംബേദ്കർ പാർക്കിൽ നടന്ന ജന്മദിനാഘോഷം വിചാരകേന്ദ്രം സെക്രട്ടറി ലൈജു പി.ഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.എ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. മധുര പലഹാരവിതരണവും നടന്നു. വിവേക് പഴങ്ങാട്ടുവെളി, ടി.എസ്. മുരളി, എം.എ. രാജൻ, തിലകൻ പാനായിക്കുളം തുടങ്ങിയവർ സംസാരിച്ചു.

അംബേദ്കർ വായനശാല തുടങ്ങണം

പുല്ലംകുളം പാർക്കിൽ അംബേദ്കറുടെ പേരിൽ വായനശാല തുടങ്ങണമെന്ന് അംബേദ്കർ വിചാരകേന്ദ്രം ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ പരിഗണിക്കാത്ത നഗരസഭയുടെ നടപടിയിൽ പ്രതി​ഷേധിച്ചു. ഈ ആവശ്യം ഉന്നയിച്ച് പറവൂർ നഗരസഭയ്ക്ക് മുന്നിൽ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നും വിചാരകേന്ദ്രം നേതാക്കൾ പറഞ്ഞു.