cpm
സി.പി.എം ആയവന ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന കനിവ് ഭവനത്തിന് ഗോപി​ കോട്ടമുറി​ക്കൽ തറക്കല്ലി​ടുന്നു

മൂവാറ്റുപുഴ: സി.പി.എം ആയവന ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന കനിവ് ഭവനത്തിന് തറക്കല്ലിട്ടു. ആയവന പഞ്ചായത്തിലെ അഞ്ചൽപ്പെട്ടി കാട്ടാംപ്ലാക്കിൽ പരേതനായ കെ.എച്ച്. ഷംസുദ്ദീന്റെ നിർദ്ധന കുടുംബത്തിനാണ് കനിവ് ഭവനം നിർമ്മിക്കുന്നത്. സി.പി.എം അംഗങ്ങളും അനുഭാവികളും ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെയാണ് 560 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമ്മിക്കുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ തറക്കല്ലിട്ടു. ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ സി.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണ കമ്മിറ്റി കൺവീനർ കെ.ടി​. രാജൻ, വി.കെ. വിജയൻ , കെ.കെ. വാസു, പി.പി. നൗഷാദ്, പി.എച്ച്. നിസാർ, പി.എൻ. സുരേഷ്‌കുമാർ, പഞ്ചായത്ത് മെമ്പർമാരായ കെ.പി. പോൾ, ജൂലി സുനിൽ എന്നിവർ പങ്കെടുത്തു.