religon
കേരള പുലയൻ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ശിൽപ്പി ഡോ. ബി. ആർ അംബേദ്കറുടെ 128-ാം മത് ജയന്തി ദിനാചരണ സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മുവാറ്റുപുഴ : ജനമനസുകളിൽ എന്നും സ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിത്വമാണ് ഡോ. ബി.ആർ. അംബേദ്കറുടേതെന്ന് എൽദോ എബ്രഹാം പറഞ്ഞു. കേരള പുലയൻ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ അംബേദ്കറുടെ 128ാം മത് ജയന്തി ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സംരക്ഷണത്തിനായി എല്ലാവരും രംഗത്ത് വരണം. മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ടി. ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽകുമാർ ജന്മദിന സന്ദേശം നൽകി. മഹാസഭാ നേതാക്കളായ പി.പി. ശിവൻ, എൻ.കെ. ഉണ്ണിക്കൃഷ്ണൻ, കെ.ടി. അയ്യപ്പൻകുട്ടി, സി.എ. സുബ്രഹ്മണ്യൻ, ടി.കെ. ഉഷ, കെ.എം. ജോഷി, പി.വി. പവിത്രൻ, ബിജു കെ കുമാരൻ, രാജൻ അമ്പാംകുന്നേൽ, പി.എ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ.എ. മോഹനൻ സ്വാഗതവും എം.കെ. രാമൻകുട്ടി നന്ദിയും പറഞ്ഞു. കച്ചേരിത്താഴം ജംഗ്ഷനിൽ പ്രത്യേകം തയ്യാറാക്കിയ അംബേദ്കർ പ്രതിമയിൽ സ്ത്രീകൾ അടക്കമുള്ള നൂറ് കണക്കിന് മഹാസഭാ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.