കൊച്ചി : ഒന്നരയാഴ്ചത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ പ്രചാരണത്തിലേക്ക് തിരിച്ചെത്തി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പങ്കെടുത്ത പൊതുസമ്മേളനത്തിൽ എത്തിയ ബെന്നി ബഹനാനെ പടക്കം പൊട്ടിച്ചും പുത്തിരി കത്തിച്ചും മുദ്രാവാക്യം വിളിച്ചും അണികൾ സ്വീകരിച്ചു.
കേരളത്തിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായും നരേന്ദ്രമോദിയെ ചവിട്ടി പുറത്താക്കാനുള്ള തരംഗവും കേരളത്തിലുണ്ടെന്ന് ആന്റണി പറഞ്ഞു. പിണറായി വിജയനെ ചെവിയ്ക്ക് പിടിച്ച് പുറത്ത് കളയാനുള്ള ജനങ്ങളുടെ വാശി കൂടിയാകുമ്പോൾ വിജയം എളുപ്പമാകും.
കോഴിയെ കൊല്ലുന്ന ലാഘവത്തോടെയാണ് സി.പി.എം ചെറുപ്പക്കാരെ വെട്ടിക്കൊല്ലുന്നത്. നെറികെട്ട രാഷ്ട്രീയം അവസാനിപ്പിക്കണംതള്ളിവിട്ടതാണ് മോദിയുടെ ഭരണ നേട്ടമെന്നും ആന്റണി പറഞ്ഞു.
എം.എൽ.എമാരായ വി.പി. സജീന്ദ്രൻ, എൽദോസ് കുന്നപ്പിള്ളി, മുൻമന്ത്രി കെ. ബാബു, അബ്ദുൾ മുത്തലിബ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.