poualose
ആനക്കൂട്ടം നശിപ്പിച്ച വാഴകൾ

കാലടി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ ആനക്കൂട്ടമിറങ്ങി വാഴക്കൃഷി നശിപ്പിച്ചു. ഇല്ലിത്തോട് ഒന്നാം ബ്ലോക്കിലെ വനത്തോട് ചേർന്ന കൃഷിയിടത്തിലെ 350 ഓളം കുലച്ച വാഴകളാണ് നശിപ്പിച്ചത്. കടപ്പാറ സ്വദേശി ഇടശേരി പൗലോസ് പാട്ടത്തിനെടുത്ത് നടത്തുന്നതാണ് വാഴക്കൃഷി. കഴിഞ്ഞ ഡിസംബറിൽ വിളഞ്ഞുകിടന്ന ഇരുനൂറോളം വാഴകളും ആനക്കൂട്ടം നശിപ്പിച്ചിരുന്നു. തുടർന്ന് ഫെബ്രുവരിയിലും ആനക്കൂട്ടം കൃഷി നശിപ്പിച്ചു. 2 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. വില്ലേജ് , വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.