പറവൂർ : കേരളത്തിലെ സി.പി.എം ലക്ഷ്യംവെക്കുന്നത് കോൺഗ്രസ് മുക്ത കേരളമാണെണെന്ന് കെ.പി.സി.സി മുൻ പ്രസിഡൻ്റ് എം.എം. ഹസൻ പറഞ്ഞു. മന്നത്ത് യു.ഡി.എഫ് രാഷ്ട്രീയ വിശദീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത്‌ കോൺഗ്രസ് ഇല്ലാതായികാണലാണ് ലക്ഷ്യമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. ഒരിക്കലും നടക്കാത്ത സ്വപ്നമാണെന്നറിയാതെ അവർ അതിനുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.സി.പി.എമ്മിനെ സംബന്ധിച്ച് ബി.ജെ.പിയെക്കാൾ കടുത്തശത്രു കോൺഗ്രസാണ്. . കെ.എം. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. രഘുനാഥ് പനവേലി, എം.ജെ രാജു, ടി.കെ. ഇസ്മായിൽ, സുഗതൻ മാല്യങ്കര, ഡി. രാജ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.