vismay
പാട്ട് റെക്കോഡിങ്ങിനിടെ വിസ്മയ്

കോലഞ്ചേരി: ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി പാരഡിയുമായെത്തുന്നത് രണ്ട് കുരുന്നുകളാണ്. കിഴക്കമ്പലം പള്ളിക്കര സ്വദേശികളായ വിസ്മയ് വാസും, വിശ്വാസ് വാസും. കലാഭവൻ മണി പ്രശസ്തമാക്കിയ ബാലേട്ടൻ മോളല്ലേടി .... നിന്നെ കാണാൻ എന്തൊരു ചന്താടീ..... നാടൻ പാട്ടിന്റെ പാരഡിയിലാണ് ഒരു പാട്ട് പാടിയത്. മിനുങ്ങും മിന്നാമിനുങ്ങേ..... എന്ന പാട്ടിനൊപ്പിച്ച പാരഡിയിൽ സഹോദരങ്ങളായ ഇവർ ചേർന്നുള്ള മറ്റൊരു ഗാനവുമാണ് സ്ഥാനാർത്ഥിയുടെ മൂന്നാം ഘട്ട പ്രചാരണത്തോടൊപ്പവും സോഷ്യൽ മീഡിയയിലും വൈറലായി കൊണ്ടിരിക്കുന്നത്. വിസ്മയ് കടയിരുപ്പ് സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ 9 ാം ക്ളാസ്സിലും, വിശ്വാസ് എൻ.എ.ഡി കേന്ദ്രീയ വിദ്യാലയത്തിൽ മൂന്നിലും പഠിക്കുന്നു. 2017 ലെ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടകത്തിൽ മികച്ച നടനായി തിരഞ്ഞെടുത്ത ആത്മ വിശ്വാസത്തിലാണ് പാരഡിയിലും ഒന്നു പയറ്റി നോക്കാൻ വിസ്മയ് തീരുമാനിച്ചത്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ കുന്ന

ത്തുനാട്ടിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടിയും വിസ്മയ് പാടിയിരുന്നു. മുരിയമംഗലം സ്വദേശി മുരുകേശന്റെ പാരഡി വരികൾക്ക് പെരുമ്പാവൂരിലെ കലാഭവൻ ബഷീറിന്റെ സ്റ്റുഡിയോയിലാണ് ശബ്ദം പകർന്നത്. സി.പി.എം കുന്നത്തുനാട് ലോക്കൽ കമ്മിറ്റിയംഗം എൻ.വി വാസുവിന്റെ മക്കാളിണിരുവരും.