മൂവാറ്റുപുഴ :കേരള രാഷ്ട്രീയത്തിൽ കെ.എം. മാണി സാറിന് പകരംവെയ്ക്കാൻ മറ്റൊരു നേതാവില്ലെന്നും അദ്ദേഹം പാവപ്പെട്ടവർക്കായി നടപ്പിലാക്കിയ കാരുണ്യപദ്ധതിയും വിവിധ പെൻഷൻ പദ്ധതിയും ജനമനസുകളിൽ എന്നും നിലനിൽക്കുമെന്നും യു.ഡി.എഫ് സെക്രട്ടറിയും കേരളാകോൺഗ്രസ് (ജേക്കബ്) ചെയർമാനുമായ അഡ്വ. ജോണി നെല്ലൂർ പറഞ്ഞു. കേരളാ കോൺഗ്രസ് (എം) മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ.എം. മാണി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് എൻ.ജെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ കക്ഷി നേതാക്കൾ അനുസ്മരണ പ്രസംഗം നടത്തി.